പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ തെറാപ്പി(പി. ആർ. പി)

പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ തെറാപ്പി(പി. ആർ. പി)

സ്വന്തം പ്രായം തുറന്നു പറയാൻ മടിയുള്ളവരാണ് നമ്മളിൽ പലരും. മുഖത്തുണ്ടാകുന്ന ഉണ്ടാക്കുന്ന ചെറിയ പാടുകൾ പോലും നമ്മുടെ ആത്മവിശ്വാസം തകർക്കും. ചർമത്തിൽ ഉണ്ടാകുന്ന വരകളും പാടുകളും കൂടുതൽ പ്രായമായി എന്ന ചിന്ത ഉണ്ടാകുന്നു, അതിൻ്റെ കൂടെ കഷണ്ടി കൂടി ആയാലോ?. വർഷങ്ങളോളം ഏൽക്കുന്ന സൂര്യപ്രകാശം, അന്തരീക്ഷമലിനീകരണം, സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിത ഉപയോഗം ഇവയൊക്ക ചർമ്മത്തിൻറെ ഉലച്ചിലിനു കാരണമാകുന്നു. ചർമസംരക്ഷണത്തിലെ കുറവ് കൂടി ആകുമ്പോൾ കണ്ണാടിയിൽ നോക്കി സ്വന്തം സൗന്ദര്യ ആസ്വദിക്കാൻ പോലും നമുക്ക് വിഷമം ആകും.

ഇത്തരം മാറ്റങ്ങളിൽ നിന്നും ചർമത്തെയും തലമുടിയെയും സംരക്ഷിക്കാൻ ധാരാളം ചികിത്സാരീതികൾ ഇന്ന് ലഭ്യമാണ്. അത്തരത്തിൽ പെട്ട ഒരു മികച്ച ചികിത്സ രീതി ആണ് പ്ലേറ്റ്ലറ്റ് റിച്ച് പ്ലാസ്മ തെറാപ്പി(പി. ആർ. പി). വളരെ ലളിതമായ ചികിത്സാരീതി ആണിത്. മുടിയിഴകളുടെ വളർച്ചക്കും, പ്രായം ചർമത്തിൽ വരുത്തുന്ന മാറ്റങ്ങളെ പ്രതിരോധിക്കുവാനും പി.ആർ.പി. തെറാപ്പിക്കു സാധിക്കും.

എന്താണ് പി.ആർ.പി. ?

പ്ലേറ്റ്ലറ്റ് രക്താണുക്കളിൽ ധാരാളം വളർച്ചാ ഘടകങ്ങൾ (growth factors) അടങ്ങിയിരിക്കുന്നു. ഇവക്ക് ശരീരത്തിലെ മറ്റു കോശങ്ങളുടെ വളർച്ച കൂട്ടുവാൻ സാധിക്കും. ചർമത്തിലെ കൊളാജൻ കോശങ്ങൾ,  തലയിലെ മുടിയിഴകളുടെ മൂല കോശങ്ങൾ(root cells) എന്നിവയുടെ വളർച്ചയെ സ്വാധീനിക്കാൻ ഈ വളർച്ചാ ഘടകങ്ങൾക്ക് കഴിയും. ഇതിലൂടെ സ്വാഭാവികമായ കോശങ്ങളുടെയും , മുടിയുടെയും വളർച്ച , മറ്റു പാർശ്വ ഫലങ്ങൾ ഇല്ലാതെ നടത്തുവാൻ സാധിക്കും.

പി.ആർ.പി. തെറാപ്പി സുരക്ഷിതമാണോ?

പി.ആർ.പി. തെറാപ്പിയിൽ സങ്കീർണമായ ശാസ്ത്രക്രിയകളോ കെമിക്കലുകളുടെ ഉപയോഗമോ ഇല്ല. അവരവരുടെ രക്തം തന്നെ ഉപയോഗിക്കുന്നതിനാൽ പാർശ്വഫലങ്ങൾ ഉണ്ടാകുവാൻ ഉള്ള സാധ്യതയും അപൂർവമാണ്.

ഏതൊക്കെ രോഗങ്ങളിൽ ആണ് പി.ആർ.പി ഉപയോഗിക്കുവാൻ സാധിക്കുന്നത് ?

മുടിയെ സംബന്ധിച്ച് :

1. കഷണ്ടി, മുടികൊഴിച്ചിൽ

2. കോവിഡിനു ശേഷമുള്ള മുടികൊഴിച്ചിൽ

3. മുടിയിഴകളുടെ കട്ടികുറയൽ (Thinning of hair)

4. മുടി പൊട്ടുന്നത്(Breaking of hair)

5. പ്രസവത്തിനു ശേഷമുള്ള മുടികൊഴിച്ചിൽ

ചർമത്തിൽ

1. ചുളിവുകളും വരകളും

2. ഇരുണ്ട ചർമം

3. മുഖത്തെ കുഴികൾ (acne scars)

4. സ്ട്രെച്ച് മാർക്സ് (Stretch marks)

5. സാഗിങ് (sagging) (ചർമം തൂങ്ങുന്നത്)

6. Dull skin tone (സ്കിൻ ടോൺ) & texture

 

പി.ആർ.പി. ചെയ്യുന്ന രീതി

1. സ്വന്തം രക്തം പ്രത്യേകം തയ്യാറാക്കിയ ട്യൂബിലേക് എടുക്കുന്നു

2. ഈ രക്തം സെൻട്രിഫ്യൂജ് എന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചു, പ്ലേറ്റ്ലറ്റ് കൂടിയ അളവിൽ വേർതിരിച്ചെടുക്കുന്നു.

3. ഇത് പ്രത്യേക ഡിവൈസ് ഉപയോഗിച്ചു കുത്തിവെക്കുന്നു

പി.ആർ.പി. ചെയ്യാൻ എത്ര സമയം എടുക്കും?

ഏകദേശം 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ എടുക്കാം

ഇത്രയും ഇൻജെക്ഷൻ എടുക്കുമ്പോൾ വേദന ഉണ്ടാകില്ലേ?

ഇതിനായി ഉപയോഗിക്കുന്നത് വളരെ ചെറിയ സൂചികൾ ആണ്. കൂടാതെ വേദന കുറക്കാനുള്ള ക്രീമുകൾ തേച്ചതിനു ശേഷമാണ് പി.ആർ.പി. കുത്തിവെക്കുകയുള്ളു. അതിനാൽ വേദന വളരെ കുറവായിരിക്കും. ചെയ്തതിനു ശേഷം വളരെ ചെറിയ വേദന ചിലർക്ക് അനുഭവപ്പെടും. അത് വളരെ വേഗം തന്നെ കുറയും.

എത്ര തവണ ചെയ്യേണ്ടി വരും?

മിക്കവർക്കും 3 പി.ആർ.പി. കഴിയുമ്പോളേക്കും ഫലം കണ്ടു തുടങ്ങും.

ഇത് എത്ര നാൾ വരെ നിലനിൽക്കും?

ഒന്നര വര്ഷം മുതൽ 2 വര്ഷം വരെ നീണ്ടു നിൽക്കാം.

പി.ആർ.പി. ഇപ്പോൾ അനുയോജ്യമാണോ?

നിങ്ങൾ പി.ആർ.പി. ചെയ്യാൻ താല്പര്യപെടുന്നുണ്ടെങ്കിൽ , ഞങ്ങളുടെ വിദഗ്ധരായ 4 കോസ്‌മെറ്റോളജിസ്റ്റുകളുടെ സേവനം ഉപയോഗപ്പെടുത്തൂ. നിങ്ങളുടെ ചർമവും തലമുടിയും പരിശോധിച്ച ശേഷം ഏറ്റവും പ്രയോജനപ്രദമായ ചികിത്സ നൽകുന്നതാണ്.

 

ചർമസംബന്ധമായ സംശയങ്ങൾക്കും ചികിത്സയ്ക്കും വിദഗ്ധരായ സ്കിൻ സ്പെഷ്യലിസ്റ്റുകളുടെ ഉപദേശം എപ്പോളും ഉപയോഗപ്പെടുത്തുക